കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ യുവാക്കള്‍ രക്ഷപ്പെടുത്തി

JUNE 14, 2025, 8:02 AM

കണ്ണൂര്‍: കൊട്ടിയൂരില്‍ ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച അച്ഛനോടൊപ്പം കൊട്ടിയൂര്‍ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയാണ്. ഇതേത്തുടര്‍ന്ന് പുഴകളിലെല്ലാം ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam