കൊല്ലം: ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്.
അനന്ദുവിന്റെ പരിക്ക് ഗുരുതരമല്ല. മുൻവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, 3 പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്.
5 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്