പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫ് (21) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മരിച്ചത് മുഹമ്മദ് റാഫിയാണ്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് തോട്ടിൽ വൈദ്യുതക്കെണി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മുഹമ്മദ് റാഫിക്ക് ഷോക്കേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
അടുത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുത്താണ് മീൻ പിടിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആഷിഫിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനും കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാൻ ഉപയോഗിച്ച വയറും തോട്ടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
