കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസിനെ സമീപിച്ചതായി റിപ്പോർട്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുൽഖിഫിൽ വടകര റൂറൽ എസ്.പി മെറിൻ ജോസഫിന് പരാതി നൽകി.
ജാമ്യത്തിലിറങ്ങിയ ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം.
ജാമ്യത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച ജിതിൻ ഭാസ്‌കർ, താൻ കാഫിർ സ്‌ക്രീൻഷോട്ട് 10 പേർക്ക് എങ്കിലും അയച്ചതായി തെളിയിക്കാൻ കഴിയുമോയെന്ന് വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിനുവേണ്ടി തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെ പ്രചാരണം നടത്തിയിരുന്നുവെന്നും, അതിൽ കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ 250ഓളം പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
