തീവ്രമഴ പെയ്തിട്ടും കേരളത്തിൽ കാലവർഷത്തിൽ 22% കുറവ്; വയനാട്ടിൽ പകുതിയിലധികം മഴ ലഭിച്ചില്ല

AUGUST 15, 2026, 4:25 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിട്ടും തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഒട്ടാകെ 22 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. 

ജൂൺ ഒന്നു മുതൽ ആരംഭിച്ച ഈ കാലവർഷ സീസണിൽ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറഞ്ഞ മഴ മാത്രമാണ് ലഭിച്ചത്.

മലയോര മേഖലകളിൽ മഴക്കുറവ് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയത്. ഇവിടെ 51 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 

vachakam
vachakam
vachakam

ഇടുക്കി ജില്ലയിൽ 44 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് ശതമാനം അധിക മഴ ലഭിച്ചു. ഇക്കൊല്ലം മൊത്തത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറവ് മഴയ്ക്കേ സാധ്യതയുള്ളൂ എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂലൈ അവസാന വാരത്തിലും ഓഗസ്റ്റ് ആദ്യ വാരത്തിലും പെയ്ത തീവ്രമഴയാണ് സംസ്ഥാനത്തെ മൊത്തത്തിലുള്ള മഴക്കുറവിനെ  വലിയ അളവിൽ കുറയ്ക്കാൻ സഹായിച്ചത്. ഏതാനും ദിവസങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയാണ് നിലവിലെ മഴക്കുറവ് 22 ശതമാനത്തിലേക്ക് എത്തിച്ചത്. വരും ദിവസങ്ങളിലെ മഴ ലഭ്യതയെ ആശ്രയിച്ചായിരിക്കും ഈ സീസണിലെ അന്തിമ കണക്കുകൾ വ്യക്തമാകുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam