ഡോ. ഡി. സജിത് ബാബു പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

AUGUST 14, 2026, 9:49 PM


തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത് ബാബു ഐ.എ.എസിനെ നിയമിച്ചു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മേല്‍നോട്ട ചുമതല ഇനി അദേഹത്തിനായിരിക്കും.

സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാനലില്‍ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡോ. ഡി. സജിത് ബാബുവിനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്ത് അംഗീകാരം നല്‍കിയത്.

വ്യത്യസ്ത മേഖലകളില്‍ മികച്ച ഭരണപരിചയമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഡോ. ഡി. സജിത് ബാബു. ഇതിനുമുമ്പ് കാസര്‍കോട് ജില്ലാ കളക്ടറായി അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, സപ്ലൈകോ കമ്മീഷണര്‍ തുടങ്ങിയ സുപ്രധാന പദവികളും അദേഹം വിജകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ക്കും വോട്ടര്‍ പട്ടിക പുതുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡോ. ഡി. സജിത് ബാബു നേതൃത്വം നല്‍കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam