ലണ്ടൻ (ഒന്റാറിയോ): കളിക്കൂട്ടം കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച കുട്ടികളുടെ വാർഷിക കായികമേള 'സ്‌പോർട്‌സ് ഡേ 2026' ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. ലണ്ടൻ ഒന്റാറിയോയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിലെ മുന്നൂറോളം കുട്ടികളാണ് ഈ കായിക മാമാങ്കത്തിൽ മാറ്റുരച്ചത്. കുരുന്നുകളുടെയും കായികപ്രേമികളുടെയും സജീവ പങ്കാളിത്തം കൊണ്ട് മേള ഏറെ ശ്രദ്ധേയമായി.
നാല് വിഭാഗങ്ങളിലായി ആവേശപ്പോരാട്ടം:
കുട്ടികളുടെ പ്രായവും കായികക്ഷമതയും കണക്കിലെടുത്ത് കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയേഴ്‌സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സൗഹൃദവും മത്സരവീര്യവും നിറഞ്ഞ പോരാട്ടങ്ങൾ ഏവർക്കും നയനമനോഹരമായ കാഴ്ചയായി മാറി.
സ്‌പോർട്‌സ് ഡേ ഉദ്ഘാടനച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത് കളിക്കൂട്ടം യൂത്ത് ക്ലബ്ബ് അംഗങ്ങളായ ആഞ്ജലീനമേക്കര (യൂത്ത് ക്ലബ് പ്രസിഡന്റ്), ശ്രേയ അനി (സെക്രട്ടറി), അഷിത അനീഷ് (വൈസ് പ്രസിഡന്റ്), അഭിനവ് റോയ് (ട്രഷറർ), അജിൽ ബിജോയ് (ജോയിന്റ് സെക്രട്ടറി), ഹെനോക് ഡിപിൻ (സ്‌പോർട്‌സ് കോർഡിനേറ്റർ), അയന മാത്യു, ക്രിസ് മാത്യു, എമിലി ബ്രയാൻ (കോർഡിനേറ്റർസ്) എന്നിവരാണ്. ഇവരുടെ സജീവമായ ഇടപെടൽ ഉദ്ഘാടനചടങ്ങുകൾക്ക് വലിയ മാറ്റ് കൂട്ടി.
ചടങ്ങിൽ സെക്രട്ടറി ദിവ്യാ ജിസ് ഏവർക്കും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയും, തുടർന്നു കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ ഒത്തു ചേർന്നു ദീപശിഖ കൊളുത്തി കായികമേളക്കു തുടക്കം കുറിയ്ക്കുകയും ചെയ്തു. ലണ്ടൻ കേരളീയ സമാജം ഡിറക്ടറേറ്റ് ബോർഡ് അംഗം അനീഷ് മരമറ്റം ചടങ്ങുകളിൽ പങ്കെടുക്കുകയും, ഏവർക്കും തന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുകയും ചെയ്തു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജോയ് കെ. ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, കമ്മിറ്റി ഭാരവാഹികൾ ആയ ജിഷ പ്രസ്റ്റീജ്, ദിവ്യ ജിസ്, ജെറിൽ കുരിയൻ ജോസ്, സഞ്ജു സാബു, ഷിന്റോ സ്റ്റീഫൻ, ഷാന്റി അനി, ദീപ്തി ഡിപിൻ, അമിത് ശേഖർ, ജോബി ദേവസ്സിയ, ചിക്കു ബേബി, സീനു കോശി, ലിനിത അബ്രഹാം എന്നിവരുടെ ദീർഘവീക്ഷണവും, കൃത്യമായ ആസൂത്രണവും ആണ് സ്‌പോർട്‌സ് ഡേയുടെ വിജയതിനു പിന്നിൽ പ്രവർത്തിച്ചത്. മത്സരങ്ങളുടെ ക്രമീകരണം മുതൽ ഓരോ ഘട്ടത്തിലും ഇവരുടെ നേതൃത്വമികവും, കൃത്യതയും ദൃശ്യമായിരുന്നു. മത്സരങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിൽ ടീം ക്യാപ്റ്റന്മാരും, വോളന്റിയർമാരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്.
കുട്ടികളുടെ ഈ കായികമേള വൻ വിജയമാക്കുവാൻ സഹായിച്ച എല്ലാ സ്‌പോൺസർമാർക്കും സംഘാടക സമിതി തങ്ങളുടെ കൃതജ്ഞതയും കടപ്പാടും അറിയിച്ചു. പരിപാടിയുടെ ഗ്രാന്റ് സ്‌പോൺസർ ആയ വൺ ഡെന്റൽ, അസോസിയേറ്റ് സ്‌പോന്‌സർസ് ആയ ഇമ്മാനുവേൽ ചിമ്മിനിക്കാട്ട് , അബിഡോസ് അക്കാദമി, ഷെയ്ഡ് ത്രീ വിൻഡോസ് ആൻഡ് ഫാഷൻസ്, ബിടി ആട്ടോ പെർഫോമൻസ്, മാർവെൽ ഓട്ടോ റിപ്പയർസ്, ഫുഡ് പാർട്‌നർസ് ആയ ഇന്ത്യാന ഫുഡ്, ഗ്രേറ്റ് ഇന്ത്യൻ സ്റ്റോർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം സ്‌പോർട്‌സ് ഡേയുടെ സുഗമമായ നടത്തിപ്പിന് കരുത്തു നൽകി.
കായികമത്സരങ്ങൽക്കു ശേഷം നടന്ന സമാപന സമ്മേളനത്തിലേയ്ക്കു സ്‌പോർട്‌സ് കോർഡിനേറ്റർ ദീപ്തി ഡിബിൻ ഏവരെയും സ്വാഗതം ചെയുകയും, ജിഷ പ്രസ്റ്റീജ് അധ്യക്ഷപ്രസംഗം നടത്തുകയും, ഡയറക്ടർ ബിജോയ് ജോൺ കളിക്കൂട്ടം ആക്റ്റീവിറ്റിസിനെ കുറിച്ച് വിശദമായി സംസാരിയ്ക്കുകയും ചെയ്തു. തുടർന്നു നടന്ന സമ്മാനദാന ചടങ്ങിൽ വിജയികളായ കുരുന്നുകൾക്ക് മെഡലുകളും, ചാമ്പ്യന്മാർക്കു ട്രോഫികളും വിതരണം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ ഷാന്റി അനി ഏവർക്കും കൃതഞ്ജത രേഖപ്പെടുത്തി.
ചടങ്ങിൽ കളിക്കൂട്ടം യൂത്ത് ക്ലബ്ബിന്റെ' നെ അനുമോദിയ്ക്കുകയും, വരുംതലമുറയിലെ കുട്ടികളുടെ കായികസാംസ്‌കാരികവ്യക്തിത്വ വികസനത്തിന് ഈ യൂത്ത് ക്ലബ്ബ് നിർണ്ണായകമായ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കുകയും ചെയ്തു.
കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടന്ന ഈ സ്‌പോർട് ഡേ കേവലമൊരു കായികമേള എന്നതിലുപരി കുട്ടികൾക്ക് ഒത്തു ചേരാനും, പരസ്പരം സൗഹൃദം പങ്കുവെയ്ക്കാ നുമുള്ള ഒരു വേദിയായി മാറി. പുതു തലമുറയെ കായികരംഗത്തെയ്ക്കു ആകർഷിയ്ക്കാനും, അവരുടെ കഴിവുകളെ ഉണർത്താനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് തെളിയിച്ചു കൊണ്ടാണ് ഈ കായിമമേളയ്ക്ക് വിജയകരമായി തിരശീല വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
