സൗരവ് ദാസിനും അശുതോഷിനും ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ച് സിജെപി

OCTOBER 20, 2026, 10:01 AM

ദില്ലി:  ജന്തർ മന്തറിന്‍റെ മതിൽ ചാടിക്കടന്നുള്ള പ്രതിഷേധത്തിന്‍റെ പേരിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റങ്കയും, സൗരവ് ദാസും ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. 

വിഷയത്തിൽ അടിയന്തരമായി രാത്രിയിൽ വാദം കേൾക്കണമെന്നാണ് സി ജെ പി നിയമവിഭാഗത്തിന് നേതൃത്വം നൽകുന്ന രത്ന സിംഗ് ആവശ്യപ്പെട്ടത്.

നീതി ഇനിയും വൈകാൻ പാടില്ലെന്നും ഹൈക്കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും രത്ന സിംഗ് എക്സിൽ കുറിച്ചു. ഇന്നലെ 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെയാണ് സി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. 

vachakam
vachakam
vachakam

അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് സൗരവ് ദാസിനെയും അശുതോഷിനെയും ഇന്നലെ മന്തിർ മാർഗിലെ സെപ്ഷ്യൽ ഏക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മൂന്നിൽ ഹാജരാക്കിയത്. മൂന്നര മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിലാണ് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്. സെപ്ഷ്യൽ ഏക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്നലെ സി ജെ പി നേതാക്കൾ നടത്തിയത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam