കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നവകാശപ്പെടുന്നയാളുൾപ്പടെ പിടിയിലായ കാസർകോട് എഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ലഹരി ഇടപാടിൽ പ്രതികളുടെ നൈജീരിയൻ ബന്ധമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതി സൈനുൽ ആബിദ് ബെംഗളൂരുവിൽ എത്തി നൈജീരിയൻ സംഘത്തിൽ നിന്ന് എംഡിഎംഎ വാങ്ങിയെന്നാണ് കണ്ടെത്തി.
ഇടനിലക്കാരില്ലാതെയാണ് നൈജീരിയൻ സംഘവുമായുള്ള ആബിദിന്റെ ഇടപാട്. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലാണ് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് എന്നാണ് വിവരം.
ബെംഗളൂരുവിൽ നിന്നുള്ള ലഹരി കടത്തിൽ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചെന്നും സൂചനയുണ്ട്. പ്രതികളെ റിമാന്റ് ചെയ്യുന്നതിന് മുമ്പ് ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
അതേസമയം എംഡിഎംഎ കേസ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിദേശ യാത്രകളും അന്വേഷണ പരിധിയിൽ ഉണ്ട്. പ്രതി അബ്ദുൾ സലാം ഒരു വർഷത്തിനിടെ നടത്തിയത് നിരവധി വിദേശ യാത്രകളാണ് എന്നാണ് വിവരം.
തായ്ലൻഡ്, മലേഷ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ലഹരി ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് സംശയം. വിദേശത്ത് ഒളിവിലുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ലഹരി ഇടപാടുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും സൂചന ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
