തിരുവനന്തപുരം: ഗർഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്കരിച്ചു. കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹർഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് എല്ലാ പൊലീസുകാർക്കും നിലവിൽ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗർഭാകാലത്ത് പാന്റ്സും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്കരിച്ച് ഉത്തരവായത്.
പുതിയ ഉത്തരവോടെ ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ പൊലീസുകാരികൾക്ക് കാക്കി സൽവാർ കമ്മീസും ഷാളും ഷൂസിന് പകരം സാൻഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
