പയ്യന്നൂർ: പയ്യന്നൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്.
കോൺഗ്രസിന്റെ കൊടിപിടിച്ചവർ സ്ഥാനാർത്ഥിയാവണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. സിപിഐഎം വിമതർക്ക് യുഡിഎഫ് പിന്തുണ നൽകിയാൽ പരസ്യമായി എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
കോൺഗ്രസുകാരെ ആക്രമിച്ചവർക്ക് പിന്തുണ നൽകാൻ കഴിയില്ലെന്നും പാർട്ടിയുടെ അഭിമാനം പണയം വയ്ക്കാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
പയ്യന്നൂരിൽ പോരാട്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായാണ്. യൂത്ത് കോൺഗ്രസിനെതിരായ ആക്രമണങ്ങളിൽ വെള്ളവും വളവും നൽകിയ ആളാണ് വി കുഞ്ഞികൃഷ്ണനെന്നും നേതാക്കൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസ്; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്
കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്