കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദം; പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

APRIL 18, 2026, 1:06 AM

എറണാകുളം: കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് വ്യക്തമാക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഈ വിവരം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പെൺകുട്ടിക്ക് പൊലീസ് സുരക്ഷ നൽകുന്നതിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള പരാതി ലഭിച്ചതായും, നിലവിൽ ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് നൽകിയിട്ടുള്ളതെന്നും കമ്മീഷണർ പറഞ്ഞു.

വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണം തുടരാൻ മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും, പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ലക്ഷ്യമെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

അതേസമയം, ഭർത്താവിനെതിരെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നുവെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തിയത്. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായും റിപ്പോർട്ടിലുണ്ട്. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേരള, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam