തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തിയതായി റിപ്പോർട്ട്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡിലേക്കുയർന്നു. 6013 മെഗാവാട്ടാണ് രേഖപ്പെടുത്തിയത്. ഈ പ്രവണത തുടരുകയാണെങ്കിൽ ലോഡ് ഷെഡ്ഡിംഗിനും പവർകട്ടിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി, സാധാരണയേക്കാൾ 3.5 ഡിഗ്രി കൂടുതലാണ്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ അത്യുഷ്ണം തുടരുമെന്നാണ് മുന്നറിയിപ്പ്.
ചൂടും ഈർപ്പവും കൂടിയ അന്തരീക്ഷം തുടരുന്നതിനാൽ നേരിട്ടുള്ള വെയിലിൽ അധികസമയം ചെലവഴിക്കാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
