പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി വഴിപാടും പൂജയും നടത്തി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി.
പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാന, നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ, ഭാഗ്യസൂക്താർച്ചന എന്നിവയാണ് നടത്തിയത്.
പള്ളിയിലും ക്ഷേത്രത്തിലും വഴിപാട് നടത്തിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിറെജോ വള്ളംകുളമാണ്.
രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്നും റെജോ വള്ളംകുളം പറയുന്നു.
"ഒരു യുവനേതാവിനെ സൈബർ ഇടങ്ങളിലും എതിർ രാഷ്ട്രീയ പാർട്ടികളും വേട്ടയാടുമ്പോൾ, അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുക എന്നത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്വമാണെന്ന് തോന്നി. ഒരുപാട് വേട്ടയാടപ്പെടുന്ന സ്ഥിതി വരുമ്പോഴാണ് ഇത്തരത്തിൽ പ്രതികരിച്ചുപോകുന്നത്," റെജോ വള്ളംകുളം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
