എമ്മി പുരസ്‌കാരത്തില്‍ ചരിത്രം കുറിച്ച് നടന്‍ ഓവന്‍ കൂപ്പര്‍. 15 വയസ് മാത്രമുള്ള ഓവന്‍ അഡോളസന്‍സ് എന്ന സീരീസിലെ പ്രകടനത്തിന് ആണ് മികച്ച സഹനടനുള്ള എമ്മി പുരസ്‌കാരം നേടിയത്. എമ്മിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവ് എന്ന നേട്ടമാണ് ഇതിലൂടെ ഓവന്‍ കൂപ്പര്‍ നേടിയത്.
അതേസമയം നോമിനികളായ അഞ്ച് മുതിര്‍ന്ന താരങ്ങളെ പിന്‍തള്ളിയാണ് ഓവന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. സഹനടന്‍ ആഷ്‌ലി വാള്‍ട്ടേഴ്‌സ്, ജാവിയര്‍ ബാര്‍ഡെം, ബില്‍ ക്യാമ്പ്, പീറ്റര്‍ സര്‍സ്ഗാര്‍ഡ്, റോബ് ഡെലാനി എന്നിവരെ പിന്തള്ളിയാണ് ഓവന്‍ കൂപ്പര്‍ പുരസ്‌കാരം നേടിയത്.
ജൂലൈയില്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോമിനി എന്ന റെക്കോര്‍ഡ് താരം നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്