തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്ത് വനിതകള്‍

MAY 6, 2025, 1:22 PM

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗ ങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളില്‍ 471 ലും സ്ത്രീകള്‍ പ്രസിഡന്റാകും. 416 പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തില്‍ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷമാര്‍

പഞ്ചായത്ത് -471

ബ്ലോക്ക് -77

മുനിസിപ്പാലിറ്റി-44

കോര്‍പ്പറേഷന്‍-3

ജില്ലാ പഞ്ചായത്ത്-7

ആകെ-602

14 ജില്ലാ പഞ്ചായത്തുകളില്‍ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റാകും. ആറ് കോര്‍പറേഷനുകളില്‍ 3 ഇടത്തു വനിതാ മേയര്‍മാരാകും. പട്ടികജാതി-വര്‍ഗത്തിലെ ഉള്‍പ്പെടെ വനിതകള്‍ക്ക് ആകെസംവരണം ചെയ്തത് 471 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനമാണ്. 92 പഞ്ചായത്തില്‍ പട്ടികജാതി പ്രസിഡന്റ്. ഇതില്‍ 46 ഇടത്ത് വനിതകള്‍. പട്ടികവര്‍ഗത്തിന് 16 പഞ്ചായത്തുകള്‍. ഇതില്‍ എട്ടില്‍ വനിതാ പ്രസിഡന്റ് എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam