തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ ടിക്കറ്റിന്റെ മാതൃക പുറത്ത്.
ടിക്കറ്റിനൊപ്പം തന്നെ പദ്ധതിപ്രകാരം സൗജന്യ യാത്ര ചെയ്യാവുന്ന കെഎസ്ആര്‍സി ബസുകളിലും പദ്ധതിയുടെ പേര് എഴുതി വെച്ചിട്ടുണ്ട്.
'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്നാണ് ബസുകളില്‍ എഴുതിയിരിക്കുന്നത്. ഇതിന് പുറമേ ബസുകളുടെ പിന്‍ഭാഗത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 14( മുതൽ ബസുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ച് തുടങ്ങും.
തിങ്കളാഴ്ചയാണ് പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി വി ഡി സതീശനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവറായിരിക്കും.
പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയാണ് ബസ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസിലെ കണ്ടക്ടറും വനിതയായിരിക്കും. 3,125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
