കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരം ലൈംഗികാതിക്രമം 

FEBRUARY 16, 2026, 9:59 AM

കൊച്ചി: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.

ചെറുതോണിയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽ ഇടപ്പള്ളിയിൽ വച്ചായിരുന്നു അതിക്രമം. ആലപ്പുഴ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. 

 പഠനാവശ്യത്തിനായി എറണാകുളത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ മെഡിക്കൽ പരിശോധന നടത്തി.

vachakam
vachakam
vachakam

പ്രതിക്കെതിരെ സ്ത്രീപീഡന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു പീഡനശ്രമം. യുവതി അതിക്രമത്തിനു ശേഷം കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam