തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് നല്‍കിയ മരുന്ന് ഉപയോഗിച്ചതിന് ഡോക്ടര്‍ വഴക്ക് പറഞ്ഞതായി യുവതി. യുവതി തന്റെ കൂട്ടുകാരിയോട് സംസാരിക്കുന്ന പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നു.
'ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ, ഒരു സ്കാൻ റിപ്പോർട്ട് പോലും എടുക്കാതെ, നിങ്ങൾ അത്രയും
പീക്ക് ആയി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്' എന്ന് ഡോക്ടർ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്.
കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങൾ വിവരിക്കുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് ആദ്യത്തെ മരുന്ന് കഴിക്കുന്നതെന്നും കടുത്ത രക്തസ്രാവമുണ്ടായെന്നുമാണ് യുവതി സുഹൃത്തിനോട് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
