കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്.
വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.തുണി അലക്കാനായി പോയപ്പോഴാണ് അപകടമുണ്ടായത്. തുണി അലക്കിക്കൊണ്ടിരിക്കെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത് രമ്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കുട്ടിയെ രക്ഷിക്കാനായി അമ്മയും എടുത്തു ചാടുകയായിരുന്നുവെന്നാണ് വിവരം.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രമ്യയുടെ മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
