നിരണത്ത് നിന്ന് യുവതിയേയും രണ്ട് മക്കളെയും കാണാതായിട്ട് രണ്ടാഴ്ച; ഭര്‍ത്താവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

AUGUST 31, 2025, 11:11 AM

പത്തനംതിട്ട: നിരണത്ത് നിന്ന് മക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ മരിച്ച നിലയില്‍. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബ വീട്ടില്‍ ഞായറാഴ്ച വൈകുന്നേരം നാലരയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

റീനയേയും രണ്ട് മക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷിന്റെ മരണം. ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളായ അക്ഷര(8), അല്‍ക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിന്റെയും റോഡിലൂടെ നടന്ന് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റീനയുടെയും മക്കളുടെയും തിരോധാനത്തില്‍ അനീഷിനെ പൊലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അനീഷും റീനയും തമ്മില്‍ നേരത്തേ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നതായാണ് പറയുന്നത്. ദമ്പതിമാരും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അതേസമയം, റീനയെ കാണാതായിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചു. തുടര്‍ന്ന് റീനയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam