കണ്ണൂർ: യു ഡി എഫ് മുമ്പ് ചെയ്തത് പോലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് എൽ ഡി എഫ് ബഹിഷ്‌കരിക്കില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തുവെന്നും, എന്നാൽ ആ ചർച്ചയിൽ മാത്രം കാര്യങ്ങൾ പൂർണ്ണമാകില്ലെന്നും എം ഗോവിന്ദൻ പറഞ്ഞു. വലിയ തോൽവിയാണ് ഉണ്ടായതെന്നും അതിന് നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയത്തിന്റെ കാരണം പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും വിശദമായി പരിശോധിക്കുമെന്നും ഭാവിയിൽ കൂടുതൽ ശക്തമായി തിരിച്ചുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം ഗോവിന്ദൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
