വമ്പൻ ട്വിസ്റ്റ്; സിപിഐ നേതാവ് സി.സി. മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകുമോ?  നിർണായക നീക്കവുമായി എഐസിസി

MARCH 9, 2026, 12:07 AM

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കവുമായി എഐസിസി. പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ മുതിർന്ന സിപിഐ നേതാവ് സി.സി. മുകുന്ദൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.

അതേസമയം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുകുന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത ശക്തമായത്.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാമെന്ന തീരുമാനം പാർട്ടി നേതൃത്വം മുകുന്ദനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. അടുത്തിടെ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും സി.സി. മുകുന്ദനുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും സൂചനകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam