ഷിക്കാഗോ: സെ. തോമസ് സീറോ മലബാർ രൂപതാ സ്ഥാപനത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം ഷിക്കാഗോ ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് തുടക്കമായി. ഇതോടനുബന്ധിച്ച പൊതുസമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ റിതുവേനീയൻ ബൈസന്റെൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.
ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിന് സ്പ്രിംഫിൽഡിലെ ബിഷപ് അഭി. തോമസ് പപ്പറോക്കി നേതൃത്വം നൽകി. അഞ്ചുമണിക്ക് നടന്ന സമൂഹബിലിയിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികനായിരുന്നു. ബിഷപ്പ് റോബർട്ട് പിപ്റ്റ വചന സന്ദേശം നൽകി. അഭി. ജയ്ക്കബ് അങ്ങാടിയത്ത് പിതാവും നിരവധി വൈദികരും സഹകാർമ്മികരായിരുന്നു.
തുടർന്ന് മുത്തുകുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഈ സംഗമത്തിൽ പങ്കെടുത്ത ഇരുന്നൂറ്റി അമ്പതിൽപരം സന്യാസിനികളെ പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം റിതുവേനീയൻ ബൈസന്റെയിൽ രൂപതാ ബിഷപ്പ് റോബർട്ട് പിപ്റ്റ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷൻ ആയിരുന്നു. ജൂബിലേറിയൻ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, വാഷിങ്ങ്ഡൻ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയ്‌സൻ ഓഫീസറും മലങ്കരഓർത്തഡോക്‌സ് രൂപതാംഗവുമായ റവ. ഫാ.അലക്‌സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനി റവ. സി. അമേലിയ, സി. ആനി സെറീൻ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തി.
ഈ സംഗമത്തിന് നേതൃത്വം നൽകിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ നേതൃത്വം നൽകി. ഷിക്കാഗോ സിറോമലബാർ രൂപതാ വികാരി ജനറാളന്മാരായ ഫാ.തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസാ ആഞലിക്കൻ എന്നിവർ നേതൃത്വം നൽകി.
സമ്മേളനത്തിന്റെ ചെയർ പേഴ്‌സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ സ്വാഗതവും ജനറൽ കോ-ഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ കൃതജ്ഞതയും പറഞ്ഞു. എലൈൻ ഒറ്റതൈക്കൽ സമ്മേളനത്തിന്റെ എംസി ആയി പ്രവർത്തിച്ചു.
തുടർന്ന് ഷിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാസന്ധ്യ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. കലാപരിപാടികൾ ഡെന്നി പുല്ലാപ്പള്ളിൽ, ചിന്നു തോട്ടം എന്നിവർ കോർഡിനേറ്റ ചെയ്തു. നിയ ചെള്ളകണ്ടത്തിൽ കലാപരിപാടികളുടെ എംസി ആയി പ്രവർത്തിച്ചു. ചരിത്രപരമായ ഈ കൂട്ടായ്മ ശനിയാഴ്ച്ച ഉച്ചയോടെ സമാപിക്കും.
റോയി ചേലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാനഡ റവന്യൂ ഏജൻസിയെ കബളിപ്പിച്ചു; ബിസിനസുകാരിക്ക് ലഭിച്ചത് 5 മില്യൺ ഡോളറിന്റെ റീഫണ്ട്
ലക്ഷ്യം 1 ട്രില്യൺ ഡോളർ; ആഗോള നിക്ഷേപകരെ കാനഡയിലേക്ക് ക്ഷണിച്ച് മാർക്ക് കാർണി
കാനഡ പോസ്റ്റ് വീട്ടുപടിക്കലുള്ള തപാൽ വിതരണം നിർത്തലാക്കുന്നു; 1.36 ലക്ഷം വിലാസങ്ങളിൽ മാറ്റം
കാനഡയിൽ പാർലമെന്റിൽ ആധിപത്യം നേടി ലിബറൽ പാർട്ടി