ഹാസന്‍: മതിയായ കൂലിയോ ഭക്ഷണമോ നല്‍കാതെ തൊഴിലാളികളെ ഷെഡില്‍ പൂട്ടിയിട്ട് അടിമവേല ചെയ്യിച്ച സംഭവത്തില്‍ കര്‍ണാടക പൊലീസിന്റെ ഇടപെടല്‍. രക്ഷപ്പെടുത്തിയവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.
തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഉദയന്‍ (കാസര്‍കോട് പുത്തിഗെ സ്വദേശി), അനില്‍കുമാര്‍ (കൊല്ലം സ്വദേശി) എന്നിവരാണ് മലയാളികള്‍. രക്ഷപ്പെടുത്തിയ ഇവരെ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറി. തൊഴിലാളികളുടെ കൂട്ടത്തിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി ഈരണ്ണ തടങ്കലില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ടതോടെയാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്. ഈരണ്ണയുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് റവന്യൂ വകുപ്പും പൊലീസും കൃഷിയിടത്തില്‍ നടത്തിയ പരിശോധനയിലാണ് 18 പേരെയും ഷെഡിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതിദിനം 700 രൂപ കൂലി, മൂന്ന് നേരം ഭക്ഷണം, താമസം എന്നിവ വാഗ്ദാനം ചെയ്താണ് ഇവരെ കാപ്പിത്തോട്ടത്തില്‍ ജോലിക്ക് എത്തിച്ചത്. രണ്ട് നേരം മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നത്. ജോലി കഴിഞ്ഞാല്‍ എല്ലാ തൊഴിലാളികളെയും ഒരു ഷെഡിലിട്ട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു പതിവ്. ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് ഇവര്‍ നേരിട്ടിരുന്നതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍
ഹോർമുസ് കടലിടുക്കിൽ അനിശ്ചിതത്വം; ഇന്ത്യൻ, ഗ്രീക്ക് എണ്ണക്കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ടു
നാസിക് ടിസിഎസ് കേസ്; മുഖ്യ പ്രതി നിദാ ഖാനെ തേടി പൊലീസ് അന്വേഷണം
പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; വിഷയം വ്യക്തമാക്കിയിട്ടില്ല, രാജ്യം ആകാംക്ഷയില്‍