കൊച്ചി : അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.
2020ലായിരുന്നു ഇവരുടെ വിവാഹം. 2021ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ഇതിന്റെ പേരിലാണ് നാല് വർഷത്തോളം ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നത്.പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദനം.
ഒടുവിൽ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെ, ആശുപത്രി അധികൃതർക്ക് തോന്നിയ സംശയത്തിനൊടുവിലാണ് കാര്യം വ്യക്തമായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഗാർഹിക പീഡനമെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ യുവതി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വ്യക്തമാക്കി. പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിലാണ് ക്രൂരമർദനം നേരിട്ടതെന്ന് യുവതി വെളിപ്പെടുത്തി. ഇയാൾക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്