കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതിരെ വ്യാപക പോസ്റ്റർ. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നാണ് പോസ്റ്ററിൽ പറയുന്നത്. ശ്രീകണ്ഠപുരം പൊടിക്കളത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ. വിജിൽ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ പതിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ സിപിഐഎമ്മിൻ്റെ കുത്തക വാർഡിൽ ജയിച്ചത് മുതൽ തുടങ്ങിയ അക്രമമാണെന്നായിരുന്നു വിജിൽ മോഹനന്റെ പ്രതികരണം. നേർക്കുനേർ ഏറ്റുമുട്ടാൻ ശേഷിയില്ലാത്ത ഡിവൈഎഫ്ഐക്കാരാണ് പോസ്റ്ററിന് പിന്നിലെന്നും വിജിൽ മോഹനൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
