കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ സിപിഐഎമ്മിന് മറുപടിയില്ലേ?

MAY 10, 2026, 3:35 AM

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ എന്തുകൊണ്ട് സിപിഐഎം മറുപടി പറയുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കടുത്ത വിമര്‍ശനങ്ങളാണ് കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതെന്നും അതില്‍ സിപിഐഎമ്മിന് മറുപടിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. 'ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറാന്‍ കൈ പൊന്തുന്നത് ഏത് കോണ്‍ഗ്രസുകാരനാണ്? ഏത് യുഡിഎഫുകാരനാണ്? ഉമ്മന്‍ചാണ്ടി ആരാണെന്ന് ഫ്‌ളക്‌സ് കീറിയവര്‍ മനസിലാക്കണം. തെറ്റായിപ്പോയെന്ന് എഐസിസി തന്നെ പറഞ്ഞു.

vachakam
vachakam
vachakam

അനീതിയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടി ആരാണെന്ന് ആദ്യം അവര്‍ അറിഞ്ഞിരിക്കണം. എഐസിസിയുടെ നിലപാടിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam