തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിയമനത്തിലേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറായി.ഡോ.വീണ.എൻ മാധവൻ, ഡോ.കെ. വാസുകി, ടി.വി. അനുപമ, ഡോ.എ. കൗശിഗൻ എന്നീ നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.
മുൻ സിഇഒ ഡോ. രത്തൻ.യു കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥലം മാറിയതിനെ തുടർന്നാണ് പുതിയ നിയമനം.സംസ്ഥാന സർക്കാർ തയ്യാറാക്കിയ പട്ടിക ഉടൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചേക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പട്ടികയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം സ്വീകരിക്കുക.
അതേസമയം, കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായത് വൻ വിവാദമായിരുന്നു. കോൺഗ്രസ്-ബിജെപി ഡീലാണ് ഇതിലൂടെ തെളിഞ്ഞതെന്നും, എൽഡിഎഫിനെ പരാജയപ്പെടുത്താൻ കേൽക്കറുടെ സഹായം ഉപയോഗിച്ചു എന്നിങ്ങനെയുള്ള ആരോപണമാണ് സിപിഐഎം ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
