കൊച്ചി: കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ അദ്ദേഹം കിടന്നുറങ്ങിയത് നിലത്ത് യോഗമാറ്റ് വിരിച്ച്. കഴിച്ചത് കരിക്കിന്‍ വെള്ളവും പഴങ്ങളും മാത്രം. പ്രതിഷാഛാ ദിനത്തോടനുബന്ധിച്ചുള്ള വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യാതിരുന്നത്.
ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് പഴങ്ങളാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് ഗസ്റ്റ് ഹൗസ് അധികൃതര്‍ പറഞ്ഞു. പ്രധാനമന്ത്രിക്കായി കേരള, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. വെല്‍ക്കം ഡ്രിങ്കായി കരിക്കിന്‍ വെള്ളമാണ് നല്‍കിയത്.
പ്രധാനമന്ത്രിക്ക് വേണ്ടി കിംഗ് സൈസ് ബെഡ് തയാറാക്കിയെങ്കിലും നിലത്ത് വുഡന്‍ ഫ്ളോറില്‍ യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളില്‍ ബെഡ് ഷീറ്റും വിരിച്ചാണ് കിടന്നത്. കേരള സന്ദര്‍ശനത്തിന് 16ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ എത്തിയത്. പിറ്റേദിവസം പുലര്‍ച്ചെ 4.30ന് ഉണര്‍ന്ന് ചൂടുവെള്ളം കുടിച്ചശേഷം യോഗ ചെയ്തു. എല്ലാ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരും എസ്.പി.ജി ഉദ്യോഗസ്ഥരും 40 മുറികളിലായി താമസിച്ചു. രണ്ടാം തവണയാണ് നരേന്ദ്ര മോദി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നത്. ഇതിന് മുമ്പ് 2019 ലാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ മുമ്പ് താമസിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്