പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ  ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്

MAY 29, 2025, 9:12 PM

കൊച്ചി: പെരുമ്പാവൂരിൽ താമസിക്കുന്ന അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോണിൽ പാക്കിസ്ഥാൻ ഫോൺ നമ്പറുകൾ ഉൾപ്പെടുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് കണ്ടെത്തി. 

ഇയാളെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുബാറക് ഹുസൈൻ എന്ന അതിഥി തൊഴിലാളിയുടെ ഫോണിലാണ് സംശയാസ്പദമായ വാട്സാപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്. 

പൊലീസിൽ മറ്റൊരു സംഭവത്തിൽ പരാതി നൽകാൻ പോയപ്പോഴാണ് മുബാറക്കിൻ്റെ ഫോൺ പൊലീസ് പരിശോധിച്ചത്. പാകിസ്ഥാൻ നമ്പറുകളുടെ കാര്യത്തിൽ വ്യക്തത വരുത്താൻ പ്രതിയെ എടിഎസും ഐബിയും ചോദ്യം ചെയ്തു വരികയാണ്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് മുബാറക് ഹുസൈൻ താൻ ചീട്ട് കളിച്ച് കൊണ്ടിരിക്കെ ഒരു സംഘം ആളുകളെത്തി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. എന്നാൽ മുബാറകിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പരിശോധിക്കുകയായിരുന്നു.

ഈ സമത്താണ് പാകിസ്താൻ നമ്പർ അഡ്മിനായിട്ടുള്ള ഗ്രൂപ്പ് പൊലീസിൻ്റെ ശ്രദ്ധയിൽപെടുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാനായിരുന്നു ഈ ഗ്രൂപ്പ്. കുട്ടികളുടെ നഗ്ന ചിത്രം കൈവശം വെച്ചതിന് ഇയാൾക്ക് എതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam