'തലസ്ഥാനത്ത് നടന്നത് ആസൂത്രിതമായ ഗൂഢാലോചന, എത്ര വലിയ ഉന്നതനായാലും നിയമ നടപടിയുമായി മുന്നോട്ട് പോകും':  ആഭ്യന്തരമന്ത്രി

MAY 27, 2026, 8:49 AM

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എത്ര വലിയ ഉന്നതനായാലും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

എത്ര ഉന്നതനായാലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. നിയമവാഴ്ച കൈയിലെടുക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പത്ത് വർഷം ഭരിച്ചവരാണ് ഇത്തരം പ്രവർത്തികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ഇഡിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. റെയ്‌ഡിനെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ശരിയായി പ്രതിരോധിക്കാമായിരുന്നു. കണ്ണൂരിലും കോഴിക്കോടും ഇഡി സുഗമമായി പരിശോധന നടത്തി പോയി. എന്നാൽ തിരുവനന്തപുരത്ത് മാത്രം അക്രമം ഉണ്ടായത് പരിശോധിക്കേണ്ടതാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam