കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിലൂടെയും മറ്റും വ്യാജ വാർത്തകളും വ്യക്തിയധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഏവരും വിട്ടു നിൽക്കണമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയുടെയും നമ്മുടെ നാടിന്റെ വളർച്ചയുടെയും ഭാഗമായി തിരഞ്ഞെടുപ്പിനെ കാണുമ്പോൾ തന്നെ വിശ്വാസവും മൂല്യങ്ങളും ധാർമിക ബോധവും കളഞ്ഞുപോവാതിരിക്കാനുള്ള ജാഗ്രത എല്ലാവർക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്താദുൽ അസാതീദ് ഒ.കെ. സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, സമസ്ത വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന സി അബ്ദുറഹ്മാൻ മുസ്‌ലിയാർ നെടിയനാട്, മർകസിലെ പ്രഥമ മുദരിസും പണ്ഡിതപ്രാസ്ഥാനിക നേതൃത്വവുമായിരുന്ന പാറന്നൂർ പി.പി. മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ച് അദ്ദേഹം സംസാരിച്ചു.
വി.പി.എം സഖാഫി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹ്‌ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, അബ്ദുസത്താർ കാമിൽ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ കരീം ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി