കേരളം ചുട്ടുപൊള്ളുന്നു! പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

FEBRUARY 15, 2026, 8:40 PM

കൊച്ചി: സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികൾ ശരീരത്തിൽ ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, സൂര്യതാപം (Sunburn) എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയോ, സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് തടയുകയോ ചെയ്യണം.

vachakam
vachakam
vachakam

പുറത്ത് ജോലി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ എന്നിവർക്ക് പുറമെ, നേത്ര-ചർമ രോഗങ്ങളുള്ളവരും ക്യാൻസർ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണം. പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം.

മലമ്പ്രദേശങ്ങളിലും, ജലാശയങ്ങളിലും മണലിലും UV രശ്മികൾ പ്രതിഫലിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ഇടങ്ങളിൽ ജാഗ്രത വർധിപ്പിക്കണമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam