മലപ്പുറം: നാടിനെയാകെ നടുക്കിയ വാൽപ്പാറ അപകടത്തിൽ മരണമടഞ്ഞ ഒൻപതുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കെത്തിച്ചു.മലപ്പുറം പാങ്ങ് അമ്പലപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് നിലവിൽ മൃതദേഹങ്ങൾ എത്തിച്ചത്.
വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇവിടെയെത്തി അന്തിമോചാരം അര്‍പ്പിക്കും. കെടി ജലില്‍, പികെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും അന്തിമോപാചാരം അര്‍പ്പിക്കാനായി എത്തിയിട്ടുണ്ട്. ഒരുമണിക്കൂര്‍ നേരമാണ് പൊതുര്‍ശനം. അതിനശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
പൊതു ദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. വിവിധയിടങ്ങളിലായാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. അബ്ദുൽ മജീദ് (അധ്യാപകൻ), റൂഖിയ (ഭാര്യ) എന്നിവരെ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരെ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിതയെ (അധ്യാപിക) ഷൊർണുർ ശാന്തിതീരത്തും ആശയെ (അധ്യാപിക) കൊളത്തൂർ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക) ഹാഷിം (മകൻ) എന്നിവരെ ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് സംസ്കരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
