കൊല്ലം: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാനിന് സൂര്യാതപമേറ്റതായി റിപ്പോർട്ട്. കുണ്ടറ സ്വദേശി പത്മകുമാറിനാണ് ശരീരത്തിലും കൈയിലും പൊള്ളലേറ്റത്. കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്.
സഹപ്രവർത്തകർ ഉടൻ തന്നെ പത്മകുമാറിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നാണ് പുനലൂർ. കെഎസ്ഇബി പുനലൂർ സബ് ഡിവിഷന്റെ പരിധിയിൽ മാത്രം 20ലധികം ലൈൻമാന്മാർ ജോലി ചെയ്യുന്നു.
ചൂട് കനക്കുന്നതിനാൽ ഇവരുടെ സുരക്ഷ മുൻനിർത്തി ഉച്ചയ്ക്ക് 12 മുതൽ 3 വരെ ഫീൽഡ് ജോലികൾ ഒഴിവാക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
