കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിൽ വീണ്ടും രാജി. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവിയായ ഡോ. ഹാഷിം അലിയാണ് രാജിവച്ചത്.
വിദ്യാർഥികൾ മുൻപ് നൽകിയ പരാതികളിൽ ഡോ. റാമിനൊപ്പം ഡോ. ഹാഷിം അലിയുടെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെ ആരോപണവിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും രാജിവെക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.
അതേസമയം, നിതിൻ രാജ് മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമായിരുന്നു മുറിയിലുണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവർ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
