ഡൽഹി: കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറല്‍ സി.ജെ. ജയചന്ദ്രന്‍ ചുമതലയേറ്റു.
തിരുവനന്തപുരം പട്ടം സ്വദേശിയായ സി.ജെ. ജയചന്ദ്രന്‍ മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി 1991ല്‍ ബോംബെ സാപ്പേഴ്സിന് കീഴില്‍ കരസേനയില്‍ ചേര്‍ന്നു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം കാര്‍ഗില്‍ യുദ്ധ സമയത്തെ ഓപ്പറേഷന്‍ വിജയിലും പങ്കെടുത്തു. പാരാട്രൂപ്പറായി ശ്രദ്ധ നേടിയ ജയചന്ദ്രന്‍ നൂറിലേറെ തവണ പാരാ ജംപിങ് നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം കരമനയിലെ മന്നം മെമ്മോറിയല്‍ ഹൈസ്കൂള്‍, പട്ടം സെന്‍റ് മേരീസ് ഹൈസ്കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയാണ്. ബി ടെക് ബിരുദധാരിയായ അദ്ദേഹം ഡിഫന്‍സ് സ്റ്റഡീസില്‍ എം.എസ്.സി ബിരുദവും രണ്ട് എം.ഫില്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്.
കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളില്‍ പങ്കെടുക്കുന്നു. ഭാര്യ ജയശ്രീ, മകള്‍ മാളവിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
