കോഴിക്കോട്: വടകരയില്‍ 25കാരനെ കാണാതായതായി റിപ്പോർട്ട്. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും, ഇക്കഴിഞ്ഞ 13ാം തീയതി മുതല്‍ ഇയാളെ കുറിച്ച് വിവരമില്ലെന്നും കുടുംബം അറിയിച്ചു.
സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷ്ണു ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തിരുന്നുവെന്നും, തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും കുടുംബം പറയുന്നു.
ഇതിനുപുറമേ, വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ലോണ്‍ ആപ്പ് കമ്പനി പലര്‍ക്കും അയച്ചതായും ആരോപണമുണ്ട്. ഈ ഭീഷണികളില്‍ ഭയന്ന് വിഷ്ണു നാടുവിട്ടിരിക്കാമെന്നാണ് കുടുംബത്തിന്റെ സംശയം. പൊലീസ് വിവിധ ദിശകളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
