വാൽപ്പാറ ദുരന്തം; 'അധ്യാപകർ നഷ്ടപ്പെട്ട കുട്ടികൾക്ക് ആവശ്യമെങ്കിൽ കൗണ്‍സിലിങ് സൗകര്യം ഒരുക്കും, അടുത്ത അധ്യയന വർഷത്തിന് മുൻപ് സ്കൂളിൽ അധ്യാപകരെ നിയമിക്കും': മന്ത്രി വി. ശിവൻകുട്ടി

APRIL 18, 2026, 12:12 AM

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ അധ്യാപകർ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികപ്രയാസം മാറ്റാൻ ആവശ്യമെങ്കിൽ കൗൺസിലിങ് സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സ്കൂളിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

കൂടാതെ, വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പൊതുദർശനം നടക്കുന്ന അമ്പലപ്പറമ്പ് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെത്തി മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

പൊതുദര്‍ശനത്തിനു ശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലിൽ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബർ സ്ഥാനിൽ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam