സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിപ്പ്; അക്ഷയ തൃതീയയ്ക്ക് മുന്നേ വീണ്ടും വില വർധന ഉണ്ടാകുമെന്ന് ആശങ്ക 

APRIL 18, 2026, 12:00 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 75 രൂപ കൂടി 14,280 രൂപയായി. ഒരു പവന് 600 രൂപ ഉയർന്ന് ഇന്നത്തെ വില 1,14,240 രൂപയായി.

ഇന്നലെ രാവിലെ ഒരു പവന് 1,13,080 രൂപയായിരുന്നു വില. പിന്നീട് വൈകുന്നേരത്തോടെ ഇത് 1,13,640 രൂപയായി ഉയർന്നു. അതിൽ നിന്നാണ് ഇന്നും വീണ്ടും വർധനവ് ഉണ്ടായിരിക്കുന്നത്. അക്ഷയ തൃതീയ ദിനത്തിന് മുന്നോടിയായി സ്വർണവിലയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ഉപഭോക്താക്കൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.

അതേസമയം, രാജ്യത്തെ സ്വർണ-വെള്ളി വിപണിയിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന തീരുമാനമാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകൾക്ക് സ്വർണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam