വീട്ടിൽ കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വാളയാർ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ

MAY 31, 2025, 10:04 PM

പാലക്കാട്: വാളയാറിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ  പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്. 

വാളയാർ സഹോദരിമാർ മരിച്ച കേസിലെ അഞ്ചാംപ്രതി കൂടിയാണ് പിടിയിലായ അരുൺപ്രസാദ്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത് . വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam