കൊച്ചി: വ്യാജവാർത്തയാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ.
തെറ്റായ സംഭവം സത്യമെന്ന് തോന്നിക്കും വിധം കെ എം ഷാജഹാൻ തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്നും ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.
വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് തടയണമെന്നും കള്ള പ്രചാരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
'പറവൂരിൽ നടന്നുവെന്ന് പറയപ്പെടുന്ന സംഭവം തിരുവനന്തപുരത്തിരുന്ന് ഷാജഹാൻ എങ്ങനെ അറിഞ്ഞു? ഇത് വ്യക്തമാക്കാനുള്ള ധാർമ്മിക ബാധ്യത ഷാജഹാനുണ്ട്.
സമ്പന്നമായ രാഷ്ട്രീയ ചരിത്രത്തിന് കളങ്കം ഏൽപ്പിക്കുന്ന സംഭവമാണിത്. സമൂഹമാധ്യമ ഇടം ദുരുപയോഗം ചെയ്തു. ആരോപണങ്ങൾ പടച്ചുവിടുന്നവർ എനിക്കൊരു കുടുംബമുണ്ട് എന്നോർക്കണം. ഭാര്യയും മക്കളും ഉണ്ട് എന്ന് ഓർക്കണം', ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിക്കും പരാതി നൽകിയെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
