കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസ് താൽകാലികമായി നിർത്തിവച്ചു.
50 രൂപയായിരുന്നു സന്ദർശന ഫീസ്. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോൾ സന്ദർശകരെ നിയന്ത്രിക്കുന്നതിനായിരുന്നു ഫീസ് ഏർപ്പെടുത്തിയത്. ഈമാസം 17 ന് ആശുപത്രി വികസന സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും.
മെഡിക്കൽ കോളജിൽ സന്ദർശകർക്ക് പ്രത്യേക പാസ് വഴി 50 രൂപ ഈടാക്കുന്നതിനെതിരെ യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.
സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നാലും, അമിത ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്