തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഏർപ്പെടുത്തിയ അമിത സുരക്ഷാ ക്രമീകരണങ്ങൾ വെട്ടിച്ചുരുക്കി. മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ ഇടപെടലിനെ തുടർന്നാണ് പൊലീസ് സുരക്ഷാ സംവിധാനത്തിൽ മാറ്റം വരുത്തിയത്.
മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ആവശ്യമായ കുറഞ്ഞ സുരക്ഷയും അത്യാവശ്യ പൊലീസ് സാന്നിധ്യവും മാത്രം മതിയെന്ന നിർദേശം നിലവിലിരിക്കെയാണ് 92 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ച് ഉത്തരവിറക്കിയത്. ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രയും വലിയ സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഇടപെടുകയായിരുന്നു.
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ മൂന്ന് ഡിവൈഎസ്‌പിമാർ, 22 എസ്‌ഐമാർ, കൂടാതെ മഫ്തിയിൽ മാത്രം അമ്പതിലധികം പൊലീസുകാരെ റൂട്ടിൽ വിന്യസിക്കാനായിരുന്നു തീരുമാനം.
എന്നാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള അമിത സുരക്ഷ വേണ്ടെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തെ തുടർന്ന് പൊലീസ് ഉത്തരവ് തിരുത്തി. പരിപാടി നടക്കുന്ന സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
