കൊച്ചി: ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുത്ത വിജിലൻസ് എസ്പിക്ക് സ്ഥലംമാറ്റമെന്ന് റിപ്പോർട്ട്. കേസ് ഒതുക്കാന്‍ പരാതിക്കാരനോട് രണ്ടുകോടി രൂപ ഏജന്റുമാര്‍ ആവശ്യപ്പെട്ടെന്ന കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യുന്നതിനിടെ ആണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിക്ക് സ്ഥലംമാറ്റം.
വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്പി എസ്. ശശിധരനെ തൃശ്ശൂര്‍ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായാണ് (അഡ്മിനിസ്‌ട്രേഷന്‍) മാറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം പോലീസ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന പി.എന്‍. രമേശ്കുമാര്‍ വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്പിയായി ചുമതലയേല്‍ക്കും.
അതേസമയം കേസന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോൾ ഉണ്ടായ ഈ സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്