ചെന്നിത്തല ഓർത്തഡോക്സ്‌ സഭാ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് വിഡി സതീശൻ 

FEBRUARY 25, 2026, 12:12 AM

കോട്ടയം: രമേശ്‌ ചെന്നിത്തല ഓർത്തഡോക്സ്‌ സഭാ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമേശ്‌ ചെന്നിത്തല തന്റെ നേതാവാണ്.

സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്. വർഗീയതയെ ആണ് എതിർക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.  

മുഖ്യമന്ത്രി, മോഹൻലാലുമായി ഇന്റർവ്യൂ നടത്തിയത്തിൽ എന്താണ് തെറ്റ്. അതിനെ എതിർക്കുന്നില്ല. മുൻപ് ഉമ്മൻ ചാണ്ടി നടത്തിയ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നു. അങ്ങനെയെങ്കിലും മുഖ്യമന്ത്രി ഒന്ന് ചിരിച്ചുവല്ലോ. വാർത്താ സമ്മേളനങ്ങളിൽ പോലും മറുപടി പറയാത്ത മുഖ്യമന്ത്രി ഇന്റർവ്യൂ നടത്തിയല്ലോ. തന്ത്രിക്ക് ഒരു പരിരക്ഷയും വേണ്ട. ഒരു പൗരന് പരിരക്ഷ വേണ്ടേ. എന്തിനാണ് അറസ്റ്റെന്ന് സർക്കാർ പറയണം. തെളിവ് ഇല്ലെന്ന് പറഞ്ഞത് കോടതിയാണ്.

vachakam
vachakam
vachakam

ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കാരെന്ന് വിഡി സതീശൻ പറഞ്ഞു. ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണ്. 2023ൽ നൽകിയ ജെ ബി കോശി കമ്മീഷനാണ്. മൂന്നുവർഷക്കാലം പൂഴ്ത്തി വെച്ചിട്ട് ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാർത്ഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി.

കൃത്യമായ നിയമനങ്ങൾ നടത്തിയില്ല. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് ഇട്ട സർക്കാരാണിത്. എന്നിട്ടാണ് ഇപ്പോൾ പിഎസ്‍സി പ്രായം കൂട്ടിയത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പിൻവാതിൽ നിയമനം സർക്കാർ സ്ഥിരപ്പെടുത്തിയാൽ പുതിയ സർക്കാർ അതെല്ലാം റദ്ദാക്കും. ജനങ്ങളുടെ ചെലവിൽ സർക്കാർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam