ബിഎൽഒമാർ നേരിടുന്നത് അമിതമായ ജോലി ഭാരം; അനീഷ് ജോർജിന്റെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് വിഡി സതീശൻ

NOVEMBER 16, 2025, 7:24 AM

കോഴിക്കോട്: കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

ബിഎൽഒമാർ നേരിടുന്നത് അമിതമായ ജോലി ഭാരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വി‍‍‍‍ഡി സതീശൻ പറഞ്ഞു. 

കേരള ജംഈയത്തുൽ ഉലമ 100ാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎൽഒമാർക്ക് അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. എസ്ഐആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്. 

vachakam
vachakam
vachakam

നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി അന്വേഷണം നടത്തണം. മുകളിൽ നിന്നുള്ള സമ്മർദത്തിലാണ് പല ബിഎൽഒമാരുമെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam