പിറന്നാള്‍ മധുരം പങ്കിട്ട് മുഖ്യമന്ത്രി; പറവൂരില്‍ വി.ഡി സതീശന് സര്‍പ്രൈസ് കേക്കൊരുക്കി വിദ്യാര്‍ഥികളും നാട്ടുകാരും

MAY 31, 2026, 4:31 AM

പറവൂര്‍: മുഖ്യമന്ത്രി വി.ഡി സതീശന്‍ അറുപത്തിരണ്ടാം ജന്മദിനത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം സന്തോഷം പങ്കിട്ടു. പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് പിടിഎയും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സര്‍പ്രൈസ് ജന്മദിന കേക്ക് ഒരുക്കുകയായിരുന്നു.

പ്രധാനാധ്യാപിക റാണി മേരി മാത, പിടിഎ ഭാരവാഹി ബി. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വേദിയിലെത്തിച്ച കേക്ക് മുഖ്യമന്ത്രി മുറിച്ചു. വേദിയിലുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് മധുരം നല്‍കിയാണ് അദ്ദേഹം തന്റെ ജന്മദിന സന്തോഷം ജനങ്ങളുമായി പങ്കിട്ടത്. പ്രിയ നേതാവിന് നേരിട്ട് ആശംസകള്‍ നേരാനായി മണ്ഡലത്തിലെ നിരവധി നാട്ടുകാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സ്‌കൂളില്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam