ബാദുഷ ഒരു കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; ആരോപണവുമായി വോയ്സ് ഓഫ് സത്യനാഥൻ സിനിമയുടെ സഹനിർമാതാവ് 

AUGUST 22, 2026, 3:00 AM

കൊച്ചി:  നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണവുമായി വോയ്സ് ഓഫ് സത്യനാഥൻ സിനിമയുടെ സഹനിർമാതാവ് റോഷിത് ലാൽ. 

'ത തവളയുടെ ത' എന്ന തന്റെ ചിത്രത്തിന്റെ പിആർ വഴിയാണ് ബാദുഷയെ പരിചയപ്പെട്ടതെന്നും ആ പരിചയമാണ് വോയ്സ് ഓഫ് സത്യനാഥനിൽ സഹനിർമാതാവാകാൻ വഴിവെച്ചതെന്നും അദ്ദഹം പറയുന്നു. 

തന്റെ കൈയ്യിൽ നിന്നും ഒരു കോടി രൂപ ബാദുഷ വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും പിന്നീട് തന്നെ ഭീഷണിപ്പെടുത്തി വെല്ലുവിളിക്കുകയുമാണെന്നാണ് റോഷിത് ലാൽ പറയുന്നത്.

vachakam
vachakam
vachakam

പല തവണകളായി ഇരുപതും ഇരുപത്തിയഞ്ച് ലക്ഷവുമായി പണം നൽകി. ഇങ്ങനെ ഒരു കോടിയോളം രൂപ ഞാൻ പ്രൊജക്ടിൽ നിക്ഷേപിച്ചെന്നും അദ്ദേഹം പറയുന്നു. ഈ പറഞ്ഞതിനെല്ലാം തന്റെ കൈയ്യിൽ രേഖകളുണ്ട് തിരിച്ചു തരാമെന്ന വാക്കാലാണ് പണം നൽകിയത്. അതായത്, സിനിമ നഷ്ടമായാൽ നൽകിയ ഒരു കോടി തിരികെ നൽകണം, വിജയമായാൽ ലാഭ വിഹിതം നൽകണം എന്ന് കരാർ ഉണ്ടായിരുന്നതായും അദ്ദേ​ഹം പറയുന്നു. 

അതിനിടയിൽ 'വെടിക്കെട്ട്' എന്ന സിനിമ അവർ തുടങ്ങി. മൂന്നു കോടിയായിരുന്നു അതിന്റെ മുതൽമുടക്ക് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പക്ഷ, ആ സിനിമയുടെ ബജറ്റ് പിന്നെയും കൂടി. ശേഷം ഇൻവെസ്റ്റ്മെന്റിന് താൽപ്പര്യമില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam